തിരൂര്‍: ഇരുട്ടകറ്റാം നോവകറ്റാം എന്ന പ്രമേയത്തില്‍ എം ജി എം സംസ്ഥാന കമ്മറ്റി നടത്തുന്ന ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി. തെക്കന്‍ കുറ്റൂര്‍ മേഖല തല ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി. റംഷീദ ടീച്ചര്‍ നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ്, കൗണ്‍സലിംഗ് സംരംഭങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കുവേണ്ട ധനശേഖരണാര്‍ത്ഥത്തിന്റെ ഭാഗമായാണ് ബെഡ് ഷീറ്റ് ചലഞ്ച് നടത്തുന്നത്. അസ്മാബി പാറപ്പുറത്ത്, സൈനബ കുറ്റൂര്‍, പി. ആരിഫ, പി. നിദ യാസിര്‍ എന്നിവര്‍ സംബന്ധിച്ചു.
