മലയാളികളുടെ തീന്‍മേശയിലെ പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പ. കപ്പ കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. കപ്പ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കാം. കപ്പ ബിരിയാണി, കപ്പ പുഴുക്ക്, കപ്പ ചെണ്ടന്‍ പുഴുങ്ങിയത് ഇങ്ങനെ നിരവധി വിഭവങ്ങളാണ് കപ്പ കൊണ്ട് ഉണ്ടാക്കുന്നത്. എന്തായാലും നമുക്ക് കപ്പ കഴിക്കാം, ഗുണങ്ങള്‍ അറിഞ്ഞു തന്നെ. കപ്പ കഴിക്കാന്‍ മടിയുള്ളവരും കപ്പയുടെ ഗുണങ്ങള്‍ കേട്ടാല്‍ ഇനിമുതല്‍ കപ്പ കഴിക്കും.

നിരവധി ഔഷധ ഗുണങ്ങളാണ് കപ്പയ്ക്ക് ഉള്ളത്. വൈറ്റമിന്‍സ്, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കപ്പ. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമെ കപ്പയില്‍ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണിത്. ദഹിക്കാന്‍ വളരെ എളുപ്പവുമാണ്. ഒരു കപ്പ് കപ്പയില്‍ 544 കാലറിയും 135 കാര്‍ബ്‌സും ഉണ്ട്. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കൂട്ടാന്‍ ഇതുപകരിക്കും.

കപ്പയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രക്തക്കുറവ് പരിഹരിച്ച് അനീമിയ ഇല്ലാതാക്കാനും കപ്പ സഹായകമാണ്. ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പ കഴിക്കുന്നത് വളരെ നല്ലതാണ്. വൈകല്യങ്ങള്‍ ഇല്ലാത്ത കുഞ്ഞ് പിറക്കാന്‍ കപ്പ കഴിക്കുന്നതുവഴി സഹായകമാകും. കപ്പയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബികോംപ്ലസ് വൈറ്റമിനും കുട്ടികളിലെ ജനിതക വൈകല്യം ഇല്ലാതാക്കാന്‍ സഹായകരമാണ്.
കപ്പയില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. കപ്പയില്‍ ധാരാളമുള്ള അന്നജം സൂക്രോസിന്റെ രൂപത്തിലാണുള്ളത്. ബി കോംപ്ലക്‌സ് വൈറ്റമിനുകളും ഫോളിക് ആസിഡും അടങ്ങിയ കപ്പ, നവജാത ശിശുക്കളില്‍ ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തടയും. നാഡികള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളെ തടയാന്‍ സഹായിക്കുന്നതില്‍ ഫോളിക് ആസിഡും ഒരു പ്രധാന ഘടകമാണ്. കപ്പയില്‍ വൈറ്റമിന്‍ കെ ഉണ്ട്. ഇത് അല്‍സ്‌ഹൈമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
കപ്പയിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനത്തിനു സഹായിക്കുന്നു. കുടലിലെ വേദന ഇല്ലാതാക്കുന്നു, കോളോറെക്ടല്‍ ക്യാന്‍സറില്‍ നിന്ന് സംരക്ഷണമേകുന്നു. മലബന്ധം അകറ്റുന്നു. കപ്പയിലെ അയണ്‍, കാല്‍സ്യം, വൈറ്റമിന്‍ കെ എന്നിവ എല്ലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു. വിളര്‍ച്ച തടയുന്നു. കപ്പയില്‍ ഇരുമ്പ് ധാരാളമുണ്ട്. മകോപ്പറും ഉണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നു.
കപ്പയിലടങ്ങിയ പൊട്ടാസ്യം, രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ഒരു ധാതുവാണ്.
കപ്പയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായകമാകും. കപ്പയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ കെ എന്നിവ എല്ലുകളുടെ തേയ്മാനം കുറയ്ക്കുകയും സന്ധിവാതം ഇല്ലാതാക്കുകയും ചെയ്യും. ഉന്‍മേഷം വര്‍ദ്ധിപ്പിക്കാനും തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാനും കപ്പ നല്ലതാണ്. ക്യാന്‍സറിനെ വരെ തടയാനുള്ള കഴിവ് കപ്പയ്ക്ക് ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.