നമ്മുടെ അടുക്കളയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്ത പച്ചക്കറികളിലൊന്നാണ് റാഡിഷ്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരുന്നാല്‍ നാം തീര്‍ച്ചയായും ഇതിനെ കൈവിടില്ല. ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാധാന വിഭവങ്ങളില്‍ ഒന്നാണ് റാഡിഷ്. ആരോഗ്യം പകരുന്നതിനൊപ്പം രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള അത്ഭുതകരമായ കരുത്തും ഇതിനുണ്ട്.
ന്യൂട്രിയന്‍സ് കലവറയായ റാഡിഷ് വിറ്റാമിന്‍ ഇ, എ, സി ബി6, ഫോളിക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ഇതിന്റെ ഇലയിലും ധാരാളം പോഷകങ്ങളുണ്ട്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ റാഡിഷിന്റെ ഇലകളും ആരോഗ്യത്തിന് അത്യുത്തമമാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ റാഡിഷ് ഇലകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. റാഡിഷ് ഇലയിലെ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, അയേണ്‍ എന്നിവയെല്ലാം ശരീരത്തിന്റെറ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷ് ഇലകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. റാഡിഷ് ഇലകള്‍ അയേണിന്റെ മികച്ച സ്രോതസ്സാണ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും റാഡിഷും ഇവയുടെ ഇലകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ റാഡിഷിന് കഴിവുണ്ട്. ഹൃദയ സംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് റാഡിഷ് അത്യുത്തമമണ്. നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹന, പ്രക്രിയ സുഗമമാക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അത്ഭുതശേഷിയുള്ളതിനാല്‍ ഹൃദയാരോഗ്യം ഉറപ്പാക്കുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റാഡിഷ് കഴിക്കുന്നത് രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതിനാല്‍ തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തില്‍ കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഒരു പച്ചക്കറിയാണ് റാഡിഷ്.
റാഡിഷില്‍ ഗ്ലൂക്കോസിനോലേറ്റുകള്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ അതിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയകളില്‍ സഹായിക്കുന്നു. ഈ സംയുക്തങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ തകര്‍ക്കുന്നതിനും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും റാഡിഷില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
റാഡിഷിന്റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനുമാകും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.