ആരോഗ്യ ഗുണങ്ങളും പോഷകങ്ങളും അറിഞ്ഞ് ചക്ക കഴിക്കാം

Food

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ചക്കയും ചക്ക ഉപയോഗിച്ചുള്ള വിഭവങ്ങളും മിക്കവര്‍ക്കും ഇഷ്ടമാണ്. വിവിധ രീതിയില്‍ പാചകം ചെയ്ത് രൂചികരമായ വിഭവങ്ങള്‍ ഉണ്ടാക്കി അത് കഴിക്കുകയാണ് പതിവ്. എന്നാല്‍ ചക്കയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളേയും ആരോഗ്യ ഗുണങ്ങളേയും കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. ചക്കയുടെ ആരോഗ്യ ഗുണങ്ങളറിഞ്ഞാല്‍ ഒരു ചക്ക പോലും വെറുതെ കളയില്ലെന്ന് ഉറപ്പാണ്.

പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വിവിധ ഘടകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മിക്കവരിലും കണ്ടുവരുന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ ചക്കയുടെ ഉപയോഗം കൊണ്ട് കഴിയും. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നത്. ചക്കയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡുകളും വിറ്റാമിന്‍ സിയും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും നമ്മെ സഹായിക്കും.

ക്യാന്‍സര്‍, ഹൃദ്രോഗം എന്നവയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളുടെ കലവറകൂടെയാണ് ചക്ക. ടൈപ്പ് 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്ന് പഠനങ്ങള്‍ പറയുന്നു. പച്ച ചക്കയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ് പ്രമേഹത്തെ നിയന്ത്രിക്കുക. ചക്കയുടെ കുരുവില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പോഷക ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് കരുതി ചക്ക അമിതമായി ഉപയോഗിക്കരുത്. മിതമായ രീതിയിലുള്ള ഉപയോഗം കൊണ്ടാണ് ഗുണമുള്ളതെന്ന് ന്യൂട്രീഷ്യന്‍മാര്‍ പറയുന്നു. കലോറി കുറവായതിനാലും നാരുകള്‍ അടങ്ങിയതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചക്ക ഒരു നല്ല ഉപാധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *