ബ്രഹ്മപുരത്തെ പരിസ്ഥിതി മാലിന്യ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കണം: മാന്നാനം സുരേഷ്

Eranakulam

കൊച്ചി: ബ്രഹ്മപുരത്തെ പരിസ്ഥിതി മാലിന്യ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റുമായ മാന്നാനം സുരേഷ് കുറ്റപ്പെടുത്തി. ബ്രഹ്മപുരവും സമീപപ്രദേശവും പടര്‍ന്ന പുക ശ്വസിച്ച് മനുഷ്യന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ടിയുള്ള നടപടികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്നും മാന്നാനം സുരേഷ് കുറ്റപ്പെടുത്തി.

ബ്രഹ്മപുരത്തെ പോലെ കോട്ടയത്ത് വടവാതൂരിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചയാണ് അധികാരികള്‍ക്ക് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു സംസ്ഥാനതലത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ലോഹ്യ കര്‍മ്മ സമതി എറണാകുളം ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ജീഷോ ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബെന്നി തോമസ്, അസ്ലലാം, തോപ്പുംപടി നിസാം, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമപ്രസാദ്, ജോഷി പുതുക്കാട് എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വൈറ്റില ശ്യാം സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് രാജു അരിക്കുറ്റി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *