കൊച്ചി: ജെ ആന്‍ഡ് എ െ്രെപം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ് ‘യോസി’. പ്രശസ്ത നടി ഉര്‍വശിയുടെ കുടുംബത്തില്‍ നിന്നും ഒരു പുതുമുഖ നായകന്‍ അഭയ് ശങ്കര്‍ ഈ സിനിമയിലൂടെ തമിഴിലും മലയാളത്തിലും ഹീറോ ആയി അരങ്ങേറുകയാണ്. ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള എന്റര്‍ടൈന്‍മെന്റ് ചിത്രമാണിത്. ചിത്രം മാര്‍ച്ച് 31 തീയതി തമിഴ് നാട്ടിലും, കര്‍ണാടകത്തിലും, കേരളത്തിലുമായി റിലീസ് ആകുകയാണ്.

ജെ ആന്‍ഡ് എ െ്രെപം പ്രൊഡക്ഷന്‍സ്ഉം എ വി ഐ മൂവി മേക്കര്‍സ് എന്ന ബാനറും കൂടി ചേര്‍ന്നാണ് യോസി പ്രേക്ഷകര്‍ക്ക് മുന്നിലത്തുന്നത്. 72 ഫിലിം കമ്പനി ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഇടുക്കി, നാഗര്‍കോവില്‍, ചെന്നൈ എന്നിവിടങ്ങളില്‍ ആണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.. ഹീറോ ആയി അരങ്ങേറുന്ന ആദ്യ ചിത്രത്തില്‍ തന്നെ വളരെ സാഹസികമായിട്ടുള്ളതും വെല്ലുവിളികള്‍ നിറഞ്ഞ ഒരു കഥാപാത്രം കിട്ടിയതിന്റെ ആവേശത്തിലാണ് അഭയ് ശങ്കര്‍. നീറ്റ് മെഡിക്കല്‍ പരീക്ഷയെ ഭയന്ന് വീട്ടുകാരെല്ലാം കൊടുക്കുന്ന മനോവിഷമം താങ്ങാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ലൈഫ് ട്രാവല്‍ കാണിക്കുന്ന കഥാപാത്രത്തെയാണ് അഭയ് ശങ്കര്‍ ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെട്ടു കൊടുംകാട്ടില്‍ പെട്ടു പോവുന്ന ആ വ്യക്തിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നുള്ളതാണ് ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണം. വളരെ സസ്‌പെന്‍സ് രംഗങ്ങള്‍ ഉള്ള ത്രില്ലിംഗ് ആയ ഒരു അനുഭവമായിരിക്കും ഈ ചിത്രം പ്രേക്ഷകര്‍ക്കു തരുന്നത്. വളരെ അപകടമുള്ള സീനുകളാണ് തുടക്കം മുതല്‍ അവസാനം വരെയും അതും കൊടുംകാട്ടിനുള്ളില്‍ പാതിരാത്രിയിലും ഒക്കെ ആയിരുന്നു ഇതിന്റെ ചിത്രീകരണമെന്നും വളരെ പ്രയാസമേറിയതും എന്നാല്‍ വളരെ സന്തോഷത്തോടെ ചെയ്യാന്‍ പറ്റിയ ഒരു സിനിമയാണെന്നും ഹീറോ ആയ അഭയ് ശങ്കര്‍ പറയുന്നു..

മുംബൈയില്‍ കായിക താരവും പല കമര്‍ഷ്യല്‍ പരസ്യ ചിത്രങ്ങളും ചെയ്തിട്ടുള്ള മലയാളി പുതുമുഖമായ രേവതി വെങ്കട്ട് ആണ് ഈ ചിത്രത്തിലെ നായിക. ഉര്‍വശി, കലാരഞ്ജിനി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഉര്‍വശിയും കലാരഞ്ജിനിയും പതിനഞ്ചു വര്‍ഷത്തിന് ശേഷം ഒരുമിച്ചു അഭിനയിച്ചിരിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ അര്‍ച്ചന ഗൗതം, സാം ജീവന്‍, അച്ചു മാളവിക, ശരവണന്‍, മയൂരന്‍, കൃഷ്ണ, ബാര്‍ഗവ് സൂര്യ എന്നിവരും ഈ സിനിമയില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ത്രില്ലെര്‍ സിനിമയെന്നതിനു പുറമെ ആത്മഹത്യക്ക് എതിരായ ഒരു സന്ദേശം കൂടെ ഈ ചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നുണ്ട്. ആറുമുഖം ആണ് ഈ സിനിമയുടെ ക്യാമറാമാന്‍. ‘ദൃശ്യം’ സിനിമയുടെയെല്ലാം സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്ന ജാക്കി ജോണ്‍സണ്‍ ഈ സിനിമയില്‍ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച് മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്.

പെരിയസാമിയും ആനന്ദ് കൃഷ്ണയും ആണ് സെക്കന്റ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയ് ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍. ഡയാന വിജയകുമാരി ആണ് വസ്ത്രാലങ്കാരം. മേക്കപ്പ് ചെയ്തിരിക്കുന്നത് കലൈവാണി. ഗിരീഷ് അമ്പാടിയാണ് ഈ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.

ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നാല് സംഗീതസംവിധായകരായ കെ കുമാര്‍, റോബിന്‍ രാജശേഖര്‍, വി അരുണ്‍, എ എസ് വിജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘അന്‍പേ അന്‍പേ’ എന്നുള്ള പ്രശസ്ത ഗായകന്‍ കാര്‍ത്തിക് പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ് ആയിക്കഴിഞ്ഞു. കെ ജി എഫ് പോലുള്ള വലിയ സിനിമകളുടെ ഓഡിയോ അവകാശമുള്ള ‘എം ആര്‍ ടി മ്യൂസിക്’ ആണ് ഈ ചിത്രത്തിന്റെ ഓഡിയോ അവകാശം വാങ്ങിയിരിക്കുന്നത്.. എല്‍ ആന്‍ഡ് ടി എഡ്യൂടെക് ക്യാമ്പയിന്‍ സ്‌പോണ്‍സര്‍ ആയും ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പാര്‍ട്ണര്‍ ആയും കൂടെ ചേര്‍ന്നിരിക്കുകയാണ്. തമിഴില്‍ സൂര്യന്‍ എഫ് എംഉം മലയാളത്തില്‍ റെഡ് എഫ് എം ഉം ആണ് ഈ സിനിമയുടെ റേഡിയോ പാര്‍ട്ണര്‍സ്. ദക്ഷിണേന്ത്യയില്‍ നിന്ന് റിലീസ് ചെയ്യുന്ന ഈ സിനിമ കാലിക പ്രസക്തിയുള്ള ഒരു കഥയാണ്. പി ആര്‍ ഒ എം കെ ഷെജിന്‍.
I’m often to blogging and i really appreciate your content. The article has actually peaks my interest. I’m going to bookmark your web site and maintain checking for brand spanking new information.