കൊച്ചി: ബ്രഹ്മപുരത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വിലകല്‍പ്പിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് വിഷയം ഗുരുതരമാക്കിയതെന്ന് ജനതാദള്‍ യുണൈറ്റഡ്. ഈ വിഷയം ഇത്രയും ഗുരുതരമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും ജനങ്ങളുടെ ജീവന് സര്‍ക്കാരും അധികാരികളും വേണ്ടത്ര ഗൗരവം കൊടുത്തിട്ടില്ലെന്നനും ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന, ജില്ലാ, പോഷക സംഘടന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന മതേതര ജനാധിപത്യ സംരക്ഷണ ജാഥ മെയ് 10ന് കാസര്‍കോട് നിന്നും തുടങ്ങി മെയ് 20ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും മന്ത്രിമാരും എം പിമാരും വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കും.
യോഗത്തില്‍ പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കക്കോടി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മന്നാനം സുരേഷ്, ദിലീപ് കുമാര്‍ പി ടി, സെക്രട്ടറിമാരായ ജഗന്‍ ബോസ്, അഡ്വ അനില്‍, സംസ്ഥാന ട്രഷറര്‍ ശ്രുതി, യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പി മാങ്കാവ്, ജില്ലാ പ്രസിഡന്റ്മാരായ കെ പി പുഷ്പന്‍ മാസ്റ്റര്‍, ജോസ് മോന്‍ കെളളന്നൂര്‍, ബ്രിട്ടാജി ജോസഫ്, അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി, ബിനോ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.