ജോര്‍ജ് പുളിങ്കാട് കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്

Kottayam

പാലാ: കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റായി ജോര്‍ജ് പുളിങ്കാട് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസര്‍ ജോബെറ്റ് തോമസിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. കരൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍, കുടക്കച്ചിറ സഹകരണ ബാങ്ക് പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്ര വര്‍ത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ 23 നോവലുകള്‍ പ്രസിദ്ധീകരിച്ച പുളിങ്കാടിന്റെ 10 രചനകള്‍ പുസ്തകമായി.

പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ, സെക്രട്ടറി ജനറല്‍ മുന്‍ എം പി ജോയി എബ്രഹാം, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, സീനിയര്‍ സെക്രട്ടറി പ്രൊഫ. ഗ്രെസമ്മ മാത്യു, ജില്ലാ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്, മുന്‍ കേന്ദ്രമന്ത്രി പി സി തോമസ്, മോന്‍സ് ജോസഫ് എം എല്‍ എ, മാണി സി കാപ്പന്‍ എം എല്‍ എ എന്നിവര്‍ ജോര്‍ജ് പുളിങ്കാടിനെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *