സഘ്പരിവാറിനെ വിളിച്ചു വരുത്തുന്നത് ആത്മഹത്യാപരം: കെ എന്‍ എം മര്‍കസുദ്ദഅവ

Malappuram

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

മഞ്ചേരി: അവകാശ സംരക്ഷണത്തിന്റെ പേരില്‍ സംഘ്പരിവാറിന് അധികാര പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നവര്‍ ഖേദിക്കേണ്ടിവരുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ എംപവര്‍മെന്റ് സമ്മിറ്റ് അഭിപ്രായപ്പെട്ടു. റബ്ബറിന്റെ വില പോലും മനുഷ്യന് കല്പിക്കാതെ തല്ലിക്കൊല്ലലും ബുള്‍ഡോസര്‍ ഭീകരതയും ആരാധനാലയങ്ങളെ തകര്‍ക്കലുമെല്ലാം ഭരണകൂട തണലില്‍ ചെയ്തു കൂട്ടുന്നവരെ കേവല 300 രൂപക്ക് വേണ്ടി വിളിച്ചു വരുത്തുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയണം. മുസ്ലിംകള്‍ക്കെതിരില്‍ വിദ്യേഷ പ്രചാരണം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ അഭ്യര്‍ത്ഥിച്ചു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന സിംസബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമ്മിറ്റ് സംസ്ഥാന സെക്രട്ടറി ഡോ: ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ: യു പി യഹ് യ ഖാന്‍ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അബ്ദുല്‍ അസീസ്, ട്രഷറര്‍ എം പി അബ്ദുല്‍ കരീം സുല്ലമി, വി ട്ടി ഹംസ, വി പി അഹമദ് കുട്ടിമാസ്റ്റര്‍, എ നൂറുദ്ദീന്‍ എടവണ്ണ, കെ അബ്ദുല്‍ റഷീദ് ഉഗ്രപ്പുരം, ശാക്കിര്‍ ബാബു കുനിയില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വീരാന്‍ സലഫി, അബ്ദുല്‍ ജലീല്‍ മോങ്ങം, കെ എം ബഷീര്‍, ഐ എസ് എം ജില്ല പ്രസിണ്ടന്റ് ജവഹര്‍ അയനിക്കോട്, എം എസ് എം ജില്ല സെക്രട്ടറി ശഹീര്‍ പുല്ലൂര്‍ സംസാരിച്ചു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബ്ദുറഹ്മാന്‍ സുല്ലമി സമാപന പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *