പേറ്റന്‍റ് ഫയലിംഗിന് എം ജി സര്‍വകലാശാല ടൈമെഡ് ധാരണ

Kottayam

കോട്ടയം: പേറ്റന്റ് ഫയലിംഗ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയും തിരുവനന്തപുരം ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ ബിസിനസ് ഇന്‍ക്യുബേഷന്‍ വിഭാഗമായ ടൈമെഡും തമ്മില്‍ ധാരണയായി. സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാറും ടൈമെഡ് സി ഇ ഒ എസ് ബല്‍റാമും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.

സര്‍വകലാശാലയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് നേടുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പുതിയ സഹകരണം സഹായകമാകുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു. പേറ്റന്റ് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും സാമ്പത്തിക ചിലവ് കുറയ്ക്കുന്നതിനും സാധിക്കും. പേറ്റന്റ് നടപടികള്‍ വേഗത്തിലാക്കുന്നത് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് പ്രചോദനമേകും. സാങ്കേതിക വിദ്യയുടെ കൈമാറ്റവും സംരംഭകത്വം പ്രോത്സാഹിപ്പിക്കലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

ധാരണാ പത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം പി ഹരികൃ്ഷണന്‍, ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ കെ രാധാകൃഷ്ണന്‍, ഇന്‍ക്യൂബേഷന്‍ മാനേജര്‍മാരായ ഡോ. സി ചന്ദന, ഡോ. സൗമ്യ, അസിസ്റ്റന്റ് മാനേജര്‍ റോയ്‌സ് ചാക്കോ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *