പുതുവര്‍ഷം മുതല്‍ പുതിയ നിയമവുമായി യു എ ഇ

Gulf News GCC World

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ദുബൈ: പുതുവര്‍ഷം മുതല്‍ പുതിയ നിയമവുമായി ദുബായ് ഭരണകൂടം. ജനുവരി ഒന്നുമുതല്‍ സ്ഥാപനങ്ങളില്‍ ഇമാറാത്തിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നതും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നതുമാണ് പ്രധാനമായ മാറ്റങ്ങള്‍. തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ മാറ്റങ്ങള്‍. ഇമാറാത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് ചെയ്യാന്‍ ഒരു വര്‍ഷം അവധി നല്‍കും. ഈ നിയമം ജനുവരി രണ്ടുമുതലാണ് നടപ്പാക്കുക. ഇതിന് പുറമെ കോര്‍പ്പറേറ്റ് നികുതി, അമുസ്‌ലിംകള്‍ക്ക് വ്യക്തി നിയമം എന്നവയും നടപ്പാക്കുന്നുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്ന നടപടി ജനുവരി ഒന്നുമുതലാണ് നിലവില്‍ വരുന്നത്. ജോലി നഷ്ടമായാല്‍ മൂന്ന് മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കും. ജീവനക്കാര്‍ക്ക് പ്രതിമാസം അഞ്ച് ദിര്‍ഹം അടച്ച് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാം. സ്വകാര്യ മേഖലയിലേയും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ ലഭിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്പത് ജീവനക്കാര്‍ക്ക് മുകളില്‍ ഉണ്ടെങ്കില്‍ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിയമവും ജനുവരി ഒന്നുമുതല്‍ നടപ്പാവും. 2026 ഓടെ സ്വകാര്യ മേഖലയില്‍ പത്ത് ശതമാനം ഇമാറാത്തി വത്ക്കരണം എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നാഫി എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്.

യു എ ഇ പൗരന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷത്തെ അവധി നല്‍കുക. ജനുവരി രണ്ട് മുതലാണ് ഇത് നടപ്പാവുക. സര്‍ക്കാര്‍ ജോലി നഷ്ടമാവാതെ തന്നെ ബിസിനസ് നടത്താന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവധിക്കാലത്ത് ശമ്പളത്തിന്റെ പകുതി ലഭിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *