കോഴിക്കോട്: റമദാന്‍ മാസത്തില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമങ്ങള്‍ ധൂര്‍ത്തും ആര്‍ഭാഢവുമാവരുതെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് പാളയം ജുമാ മസ്ജിദില്‍ ഖുതുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോമ്പുകാര്‍ക്ക് നോമ്പ് തുറക്കാന്‍ ഭക്ഷണ പാനീയങ്ങള്‍ നല്‍കല്‍ ഇസ്ലാമില്‍ വലിയ പുണ്യകര്‍മ്മമാണ്. സ്‌നേഹിതന്മാരും ബന്ധപ്പെട്ടവരും ഒന്നിച്ചിരുന്ന് പരസ്പരം സ്‌നേഹം പങ്ക് വെക്കാനുള്ള അവസരം കൂടിയാണ് ഇഫ്താര്‍ സംഗമങ്ങള്‍. നോമ്പ് കാലം മനുഷ്യരില്‍ സൂക്ഷ്മതാ ബോധം (തഖ്‌വ) വളര്‍ത്താനുള്ളതാണ്.
റമദാനിന്റെ മുഖമുദ്ര അല്ലാഹുവിന്നുള്ള സമര്‍പ്പണമാണ്. എന്നാലിപ്പോള്‍ ആരാധനാ കാലമായ റമദാന്‍ കേവലം ഭക്ഷണമേളയായി മാറുകയാണ്. ഇത് വളരെ സങ്കടകരമാണ്. പല ഇഫ്താര്‍ പാര്‍ട്ടികളും അമിതഭക്ഷണം, ആര്‍ഭാഢം, പൊങ്ങച്ചം തുടങ്ങിയവയുടെ വേദികളായി മാറുന്നുണ്ട്. ഇതില്‍ മാറ്റം വന്നേ മതിയാവൂ. മിതമായ ഭക്ഷണം നല്‍കി സൗഹൃദം പങ്ക് വെയ്ക്കുന്ന ലളിത മനോഹര മുഹൂര്‍ത്തങ്ങളാവണം ഇഫ്താര്‍ സംഗമങ്ങള്‍. അവ പരിസ്ഥിതി സൗഹൃദവും പരിസര മാലിന്യ മുക്തവുമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
Good post! We will be linking to this particularly great post on our site. Keep up the great writing