കല്പറ്റ: പുതുശ്ശേരിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെട വെച്ച് പിടികൂടി. കടുവയെ പിന്നീട് സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് ദിവസം മുന്‍പ് പുതുശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയാണ് പിടിയിലായതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.