രാഹുലിന്‍റെ അയോഗ്യത; കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട് പാര്‍ലമെന്‍റ് ഉപതെരഞ്ഞെടുപ്പ്

India

തിരുവനന്തപുരം: ആസന്നമായിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. മേല്‍ക്കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിയുകയും ചെയ്തു.

ജനപ്രാതിനിധ്യ നിയമം 151 എ അനുശാസിക്കുന്നത് ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലാവധി അവശേഷിക്കുണ്ടെങ്കില്‍ ആ മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ലാണ്. അതായത് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുന്നു. ഇത് മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതും നീക്കങ്ങള്‍ സജീവമാക്കുന്നതിന് കാരണമാണ്.

സൂറത്തിലെ സി ജെ എം കോടതി വിധി മേല്‍ക്കോടതി ശരിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. മെയ് 24നാണ് കര്‍ണാടകയില്‍ നിലവിലെ സഭയുടെ കാലാവധി അവസാനിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് പാര്‍ലമന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന് തടസ്സം മേല്‍ക്കോടിയില്‍ നിന്ന് രാഹുലിന് അനുകൂല വിധി ഉണ്ടായാല്‍ മാത്രമാകും.

1 thought on “രാഹുലിന്‍റെ അയോഗ്യത; കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട് പാര്‍ലമെന്‍റ് ഉപതെരഞ്ഞെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *