അപ്പീല്‍ തള്ളി; രാഹുലിന്‍റെ അയോഗ്യത തുടരും

India

ഗാന്ധിനഗര്‍: അയോഗ്യത വിഷത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളി. മാനനഷ്ടക്കേസിലെ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. സൂറത്ത് സെഷന്‍സ് കോടതിയാണ് അപ്പീല്‍ തള്ളിയത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തിനെതിരാണെന്ന് ആരോപിച്ചായിരുന്നു കേസ്, ഇതിലായിരുന്നു രാഹുലിനെ ആയോഗ്യനാക്കിയത്. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള അടുത്ത വഴി. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവായിരുന്നു വിചാരണ കോടതി വിധിച്ചത്. മാര്‍ച്ച് 23നായിരുന്നു വിധി വന്നത്. തുടര്‍ന്ന് ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത് എന്തുകൊണ്ടാണ്’ എന്ന രാഹുലിന്റെ കോലാറിലെ പ്രസംഗമായിരുന്നു പരാതിക്ക് കാരണമായത്.