കോഴിക്കോട്: ഇന്ത്യയില്‍ ടെക്‌നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയിലേക്ക് കസ്റ്റമര്‍ സര്‍വീസ് റോളുകളിക്കു (വോയിസ് പ്രോസസ്സ്) ഉദ്യോഗാര്‍ത്ഥിക്കളെ ക്ഷണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള നോളജ് ഇക്കണോമി മിഷനും, എഡ്യൂപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ബ്ലൂംബ്ലൂംമും സംയുക്തമായാണ് ഈ തൊഴില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുള്ള ബിരുദധാരികളായ പുതുമുഖങ്ങള്‍ക്കും, കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്കും, പരിചയസമ്പന്നരായ (0 മുതല്‍ 5 വര്‍ഷം വരെ) ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
താല്പര്യം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് മിനി ബൈപാസ് റോഡിലെ കാരപ്പറമ്പ് ജംഗ്ഷനിലുള്ള കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച്ച രാവിലെ 9നും ഉച്ചയ്ക്ക് 1നും ഇടയില്‍ നടത്തപ്പെടുന്ന വാക്ക്ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. https://bit.ly/Malabar-Job-Fair_Allianz എന്ന ലിങ്കില്‍, അല്ലെങ്കില്‍ +917994211666 എന്ന നമ്പറില്‍ വിളിച്ചു തൊഴില്‍ മേളയിലേക്ക് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.
ലക്ഷക്കണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ കമ്പനി പ്രശസ്തമായ ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക് സര്‍ട്ടിഫൈഡ് ആണ്. മികച്ച ശമ്പളത്തിനു പുറമെ കമ്പനി നല്‍കുന്ന മറ്റാനുകൂല്യങ്ങള്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവുകള്‍, സമഗ്ര ഇന്‍ഷുറന്‍സ് പാക്കേജുകള്‍, അലവന്‍സുകള്‍, പ്രമോഷനുകള്‍, ഓര്‍ഗനൈസേഷനിലെ മറ്റ് വകുപ്പുകളിലേക്കുള്ള ലാറ്ററല്‍ റോള്‍ ഷിഫ്റ്റ് തുടങ്ങിയവയാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഈ സ്ഥാനത്തിന് ഒരു മുന്‍വ്യവസ്ഥയാണ്, കൂടാതെ അന്താരാഷ്ട്ര ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കണം. ഒഴിവുകള്‍ എല്ലാം കമ്പനിയുടെ തിരുവനന്തപുരം ഓഫീസിലേക്കായിരിക്കും.