കല്‍പ്പറ്റ: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ രാജന്‍ ബാബു, കണ്‍വീനര്‍ ചന്ദ്രന്‍, ഫിലിപ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കല്പറ്റ ഡി സി സി ഓഫീസില്‍ വച്ചു നടന്ന ചടങ്ങ്, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മാറിയ കാലഘട്ടത്തില്‍ അധ്യാപക സംഘടനകള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും ഇടത് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഉത്തരവാദിത്വമുള്ള അധ്യാപക സംഘടനകളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോണി ജേക്കബ്, എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കെ ആര്‍ എന്നിവരെ ആദരിച്ചു. ഹയര്‍സെക്കന്‍ഡറി മേഖലയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ യുള്ള പ്രതിക്ഷേധത്തിന്റെ ഭാഗമായി മൂല്യനിര്‍ണയം ആരംഭിക്കുന്ന ഏപ്രില്‍ 3 ന് കറുപ്പ് വസ്ത്രം അണിഞ്ഞ് പ്രതിക്ഷേധിക്കാനും , യോഗം തീരുമാനിച്ചു. പി എ ജലീല്‍ അധ്യക്ഷത വഹിച്ചു, റോണി ജേക്കബ് സ്വാഗതവും, ബിനീഷ് കെ ആര്‍ നന്ദിയും പറഞ്ഞ യോഗത്തില്‍ എബ്രഹാം ഇ വി, സിജോ കെ പൗലോസ്, സഫ്‌വാന്‍ പി, ടി ജി സജി എന്നിവര്‍ സംസാരിച്ചു. FHS TA പുതിയ ജില്ലാ ഭാരവാഹികളായി.
ചെയര്‍മാന്‍ ബിനീഷ് കെ ആര്‍ (എ എച് എസ് ടി എ), കണ്‍വീനര്‍ റോണി ജേക്കബ് (എച് എസ് എസ് ടി എ), വൈസ് ചെയര്‍മാന്‍ ദിനേശ് കുമാര്‍ (കെ എ എച് എസ് ടി എ), ട്രഷറര്‍ പി എ ജലീല്‍ (കെ എച് എസ് ടി യു) എന്നിവരെ തിരഞ്ഞെടുത്തു.