നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തേഞ്ഞിപ്പലം: ദേശ ഭാഷകള്‍ക്കതീതമായി സി എച്ച് ചെയര്‍ ഒരുക്കിയ ഒരുമയുടെ ഇഫ്താര്‍ കൂട്ടം ശ്രദ്ധേയമാകുന്നു. റമദാന്‍ ഒന്നിന് തുടങ്ങിയ ഒരുമയുടെ ഇഫ്താര്‍ റമദാന്‍ അവസാനിക്കുന്നത് വരെ തുടരുകയാണ് സി എച്ച് സെന്ററിന്റെ ലക്ഷ്യം.

ലക്ഷദ്വീപുകാരും കശ്മീരിയും മലയാളിയും ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നു ഇവിടെ. കൂട്ടിന് യെമന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും എത്തുന്നു. എന്നാല്‍ ഇഫ്ത്താറിന് ഒരുക്കുന്നതാകട്ടെ ഒരേ മലബാര്‍ രുചി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഇഫ്താര്‍ ഒരുക്കിയിരിക്കുന്നത്.

കാമ്പസില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളായതിനാല്‍ ഇഫ്താറിനെത്തുന്നവരില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികള്‍ തന്നെയാണ്. പരീക്ഷാ സമയത്ത് നാനൂറോളം പേര്‍ക്ക് ദിവസവും ഇഫ്താര്‍ ഒരുക്കിയിരുന്നു. അവധിക്കാലം ആകുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരും. വിദ്യാര്‍ഥികളുടെ തന്നെ നേതൃത്വത്തിലാണ് ഇഫ്താര്‍ ഒരുക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും നല്കുന്ന സംഭാവനയിലൂടെയാണ് ഇഫ്താറിനുള്ള വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തുന്നത്.