കൊണ്ടോട്ടി: ബ്രിട്ടീഷ് വ്യാഖ്യാനങ്ങളാല്‍ വര്‍ഗീയ ലഹളയായി മുദ്രയടിക്കപ്പെട്ടിരുന്ന മലബാര്‍ കലാപത്തിന്റെ മതേതര വായനയ്ക്ക് നേതൃത്വം കൊടുത്ത കവിയായിരുന്നു കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എന്ന് കെ ടി ജലീല്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട കമ്പളത്ത് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പളത്തിന്റെ നാല്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ രചനാ മത്സരത്തില്‍ വിജയിയായ സുബൈര്‍ പടപ്പിലി(കാസര്‍കോട്)നു കമ്പളത്ത് രണഗീതം പുരസ്‌കാരം കെ.ടി.ജലീല്‍ സമ്മാനിച്ചു. പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ നിബിന്‍ കള്ളിക്കാട്(തിരുവനന്തപുരം), ഇ. ഉമ്മുകുല്‍സു എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
ഗായകനും ഹാര്‍മോണിയം കലാകാരനുമായ എന്‍ വി തുറക്കലിനെ ചടങ്ങില്‍ ആദരിച്ചു. ‘പടപ്പാട്ടുകളും മലബാറിന്റെ അധിനിവേശവിരുദ്ധ പാരമ്പര്യവും’ എന്ന വിഷയത്തില്‍ ഡോക്ടര്‍ പി.പി. അബ്ദുല്‍ റസാഖ് പ്രഭാഷണം നടത്തി. അക്കാദമിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മലബാര്‍കലാപം ഫോട്ടോ ഗാലറിക്ക് ‘കമ്പളത്ത് സ്മാരക ഫോട്ടോ ഗാലറി’ എന്ന നാമകരണം ചെയ്യുന്ന ചടങ്ങ് ടി.കെ. ഹംസ നിര്‍വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ബഷീര്‍ ചുങ്കത്തറ, എന്‍. പ്രമോദ് ദാസ്, പുലിക്കോട്ടില്‍ ഹൈദരാലി, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, കമ്പളത്തിന്റെ മകള്‍ ബാലാമണി, പേരമകന്‍ വിജയകുമാര്‍, ഒ. പി. മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. കമ്പളത്ത് രചിച്ച അന്നിരുപത്തൊന്നില്‍ എന്ന പ്രശസ്ത ഗാനം ഗായിക നിഹ ഫാത്തിമ ആലപിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം.