ജനറല്‍ ആശുപത്രി സെക്യൂരിറ്റി വിഷയം: സൂപ്രണ്ടിനെതിരെ എം എല്‍ എ രംഗത്ത്

Kottayam

പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വകാര്യ ഏജന്‍സിക്കു കൈമാറാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ നീക്കത്തിനെതിരെ മാണി സി കാപ്പന്‍ എം എല്‍ എ രംഗത്തുവന്നു. സൂപ്രണ്ടിന്റെ നീക്കം നിര്‍ത്തിവയ്ക്കാനും ഏപ്രില്‍ നാലിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരാനും എം എല്‍ എ നിര്‍ദ്ദേശം നല്‍കി.

എം എല്‍ എ യുടെ സാന്നിദ്ധ്യത്തിലല്ലാതെ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് അസാധുവാണെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. എം എല്‍ എ മാരുടെ സൗകര്യത്തിനനുസരിച്ച് മാത്രമേ അതത് സ്ഥലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വിളിക്കാവൂ എന്ന നിയമസഭ സ്പീക്കറുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നിര്‍ദ്ദേശമുണ്ടെന്നും എം എല്‍ എ പറഞ്ഞു. സൂപ്രണ്ടിന്റെ നടപടിക്കെതിരെ നിയമസഭ സ്പീക്കര്‍, ആരോഗ്യമന്ത്രി, ഡി എം ഒ എന്നിവര്‍ക്കു എം എല്‍ എ കത്ത് നല്‍കി. നടപടി സംബന്ധിച്ചു ആശുപത്രി സൂപ്രണ്ടിനോട് എം എല്‍ എ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *