വൈക്കത്ത് ഗാന്ധി ശില്പം അനാദരിക്കപ്പെട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kottayam

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരകത്തോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം വികൃതമായ നിലയില്‍ പരസ്യമായി വൈക്കത്ത് പ്രദര്‍ശിപ്പിച്ച് അനാദരിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വൈക്കം സത്യഗ്രഹ ആഘോഷ ചടങ്ങ് സംഘടിപ്പിച്ച സ്ഥലത്താണ് തകരാര്‍ സംഭവിച്ച നിലയിലുള്ള ഗാന്ധി ശില്പം പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ശില്പത്തിന് സാങ്കേതിക തകരാര്‍ സംഭവിക്കാവുന്നതാണ്. തകരാര്‍ സംഭവിച്ച ശില്പം പരസ്യമായി പ്രദര്‍ശിപ്പിക്കാതെ സ്ഥലത്തുനിന്നും മാറ്റുകയോ കുറഞ്ഞപക്ഷം പരസ്യമായി പ്രദര്‍ശിപ്പിക്കാതെ മറച്ചുവയ്ക്കുകയോ ചെയ്യാത്ത സംഘാടകരുടെ നടപടി ഗാന്ധിജിയോടുള്ള അനാദരവാണ്. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഗാന്ധി ശില്പം അനാദരിക്കപ്പെടാന്‍ ഇടയായതെന്ന് ചെയര്‍മാന്‍ എബി ജെ ജോസ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധി ശില്പം അനാദരിക്കാന്‍ ഇടയായ സംഭവത്തില്‍ സംഘാകര്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *