അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭൂമിയിലെ നിര്‍ദേശകന്‍. ബഹിരാകാശ നിലയത്തില്‍ നടക്കുന്ന പര്യവേക്ഷണങ്ങളെ നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ചുമതല.ആദ്യമായാണ് ഒരു അറബ് വംശജന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭൂമിയിലെ ‘പോയിന്റ് ഓഫ്‌കോണ്ടാക്റ്റ്’ എന്ന ചുമതലക്കായി നിയോഗിക്കപ്പെടുന്നത്.
ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ള സുല്‍ത്താന്‍ അല്‍ നയാദിക്ക്‌സഹായങ്ങളുംനിര്‍ദേശങ്ങളും നല്‍കി വരുന്നത് മന്‍സൂരിയാണ്. ബഹിരാകാശ നിലയത്തിലെ സംഘത്തിന് എല്ലാ നിര്‍ദേശങ്ങളുംനല്‍കുന്നതിന് പുറമെ, നിര്‍ണായക പ്രശ്‌നങ്ങള്‍ കണ്ടെത്തി ബഹിരാകാശയാത്രികര്‍ക്ക് വിവരങ്ങള്‍ കൈമാറാനും ഇനി മന്‍സൂരിക്കാവും.
2019 സെപ്റ്റംബര്‍ 25നായിരുന്നു ഹസ അല്‍ മന്‍സൂരി സോയൂസ് എം.എസ് 15 ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എട്ട് ദിവസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. തനിക്ക് ലഭിച്ച പുതിയ ദൗത്യത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ബഹിരാകാശ നിലയത്തിലേക്ക് ആശയ വിനിമയം ഏറ്റവും സുഗമമായ രീതിയിലാക്കുമെന്നും അല്‍ മന്‍സൂരി പറഞ്ഞു.