വെളിച്ചം റമദാന്‍ വിജയികളെ പ്രഖ്യാപിച്ചു; അഞ്ചം ഘട്ടം ജൂണില്‍

Gulf News GCC

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാന്‍ 2023 ‘ ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഹസീന അറക്കല്‍ ഹബീബുന്നീസ അമീന ഹസീന

വിശുദ്ധ ഖുര്‍ആന്‍ 46 മുതല്‍ 50 വരെയുള്ള അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരങ്ങളില്‍ നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി 2000 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്നു 1000 ലധികം പഠിതാക്കള്‍ പങ്കെടുത്ത ഫൈനല്‍ പരീക്ഷയില്‍ ആദ്യ സ്ഥാനത്ത് എത്തിയ നാല് പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഹസീന ബി തിരൂര്‍, അമീന എം വി, തിരുത്തിയാട്, ഹസീന അറക്കല്‍ ജിദ്ദ, ഹബീബുന്നീസ കാളികാവ്, എന്നിവര്‍ യഥാക്രമം ആദ്യ സഥാനങ്ങള്‍ കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനാര്‍ഹരായി മുഹ്‌സിന മുസമ്മില്‍, ദമ്മാം, ഖദീജ ടിസി ബേപ്പൂര്‍, ഹസീന പികെ, ഐക്കരപ്പടി, ഫസ്‌ന സി എം, റിയാദ്, അനീസ് ബാബു ടി എം, മഞ്ചേരി, ഉമൈറ സി എം, കൊട്ടപ്പുറം, സുമയ്യ പി കെ, പാലക്കാട്, ഫെമിദ അസ്‌കര്‍, ജിദ്ദ, താഹിറ അബ്ദുറഹിമാന്‍, ജിദ്ദ, ഷസ്‌ന ഹസീബ്, ദോഹ, ഷഹ്‌ല സല്‍മാന്‍, ദുബൈ, സന ഫാത്തിമ, മലപ്പുറം, മുഹമ്മദ് ഇസ്ഹാഖ് സി, അരൂര്‍, എന്നിവര്‍ 90 % അധികം മാര്‍ക്ക് നേടി മികച്ച വിജയം കൈവരിച്ചു.

വെളിച്ചം ഓണ്‍ലൈന്‍ വെബ്‌സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങള്‍ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളില്‍ നിന്നുള്ള വെളിച്ചം കോര്‍ഡിനേറ്റര്‍മാരും കണ്‍വീനര്‍മാരും നിയന്ത്രിച്ചു. 2023 ജൂണ്‍ മുതല്‍ വെളിച്ചം സൗദി ഓണ്‍ലൈന്‍ അഞ്ചാം ഘട്ട മത്സരങ്ങള്‍ തുടങ്ങുമെന്ന് വെളിച്ചം കണ്‍വീനര്‍ അറിയിച്ചു.