ലോക ആരോഗ്യ ദിനം: സൗജന്യ ഹെല്‍ത്ത് ചെക്കപ്പും ബോധവല്‍ക്കരണവും നടത്തി

Wayanad

കല്പറ്റ: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ മുദ്രാവാക്യമായ ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ജെ സി ഐ കല്പറ്റയും സംയുക്തമായി കല്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച സൗജന്യ ഹെല്‍ത്ത് ചെക്കപ്പും ബോധവല്‍ക്കരണവും നടത്തി.

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി വിഭാഗം മെഡിസിന്‍ മേധാവി ഡോ. സുദര്‍ശന്‍ ബി പി ഉദ്ഘാടനം ചെയ്തു. ജെ സി ഐ കല്പറ്റ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എ ജി എം ഡോ.ഷാനവാസ് പള്ളിയാല്‍, ഡോ. പാര്‍വണേന്ദു എം, ഡോ. നൂര്‍ജഹാന്‍ എസ്, ഇ വി അബ്രഹാം, ടി എന്‍ ശ്രീജിത്ത്, ബി മുഹമ്മദ് ബഷീര്‍, മുഹമ്മദ് സക്കറിയ, സംഗീത സി ജി, റെനില്‍ മാത്യൂസ്, സജീഷ് കുമാര്‍ എം, ഷാജി പോള്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി സൗജന്യമായി ഷുഗര്‍, ബ്ലഡ് പ്രഷര്‍ എന്നിവ നോക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *