ഇരിക്കുന്ന പദവിയോട് മാന്യത പുലര്‍ത്തി മുഖ്യമന്ത്രി രാജിവെക്കണം

Wayanad

പടിഞ്ഞാറത്തറ: ഇരിക്കുന്ന പദവിയോട് മാന്യത പുലര്‍ത്തി തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ജോമോന്‍ വാളാത്തറ ആവശ്യപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കടുത്ത തോല്‍വിയാണ് ഇടത് മുന്നണിക്ക് സംഭവിച്ചത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ചയുണ്ടായി. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തില്‍ പോലും ബി ജെ പിക്ക് വോട്ട് ഇരട്ടിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തില്‍ ജനവിധിയെ മാനിച്ച് പദവി ഒഴിയാനുള്ള മാന്യത മുഖ്യമന്ത്രി കാണിക്കണമെന്നും ജോമോന്‍ ആവശ്യപ്പെട്ടു.