ബഹിരാകാശത്ത് നടക്കാനൊരുങ്ങി സുല്‍ത്താന്‍ അല്‍ നയാദി

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ നയാദി ഒരു ചരിത്രം കൂടി രചിക്കുന്നു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് നയാദി തുടക്കം കുറിച്ചത്.ഈ മാസം 28നാണ് അദ്ദേഹത്തിന്റെ ‘സ്‌പേസ്‌വാക്’ നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ അദ്ദേഹം ചെലവഴിക്കും. ഈ സുപ്രധാന ദൗത്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്ബിന്‍ റാശിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമാണ് അല്‍ നയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിന് ഇറങ്ങുക. ഇരുവരും പുറത്തിറങ്ങി ബഹിരാകാശ നിലയത്തിന്റെ സയന്‍സ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിക്കേഷന്‍ ഹാര്‍ഡ്വെയര്‍ മാറ്റിസ്ഥാപിക്കും. 1998ല്‍ ബഹിരാകാശ നിലയം സ്ഥാപിച്ചത്. തുടര്‍ന്ന് ഇതുവരെ 259 യാത്രികരാണ് ബഹിരാകാശത്ത് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *