യു എ ഇ മന്ത്രിസഭയില്‍ അഴിച്ചുപണി: പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

Gulf News GCC

ദുബൈ: യു എ ഇ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുനഃസംഘടനയ്ക്ക് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പ്രസിഡന്റുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചത്.

പുനഃസംഘടന പ്രകാരം ഷമ്മ ബിന്‍ത് സുഹൈല്‍ അല്‍ മസ്‌റൂയിയെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രിയായും സലേം ബിന്‍ ഖാലിദ് അല്‍ ഖാസിമിയെ സാംസ്‌കാരിക യുവജന മന്ത്രിയായും നിയമിച്ചു. കാബിനറ്റ് സെക്രട്ടറി ജനറല്‍ മറിയം ബിന്‍ത് അഹമ്മദ് അല്‍ ഹമ്മദി ഇപ്പോള്‍ യു എ ഇ സര്‍ക്കാരില്‍ സഹമന്ത്രിയായി.

Leave a Reply

Your email address will not be published. Required fields are marked *