വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ സമുദായങ്ങളും പാര്‍ട്ടികളും സഹകരണത്തിന്‍റെ മേഖല ശക്തിപ്പെടുത്തണം: കെ എന്‍ എം മര്‍ക്കസുദഅവ ഇഫ്താര്‍ സംഗമം

News

കോഴിക്കോട്: കേരളത്തിന്റെ പൊതുരംഗത്ത് വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്കാതിരിക്കാന്‍ സമുദായങ്ങളും പാര്‍ട്ടികളും സഹകരണത്തിന്റെ മേഖലകള്‍ ശക്തിപ്പെടുത്തണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു.

ഗാന്ധിയെ തള്ളിപ്പറയുന്ന ചരിത്രത്തില്‍ വിഷം കലക്കുന്ന ആധുനിക കാലത്ത് ഒന്നിച്ചിരിക്കാനുള്ള ഇടങ്ങള്‍ ഏറെ പ്രസക്തിയുള്ളതാണ്. ആഘോഷങ്ങളും വിരുന്നുകളും പരസ്പര പങ്കു വെക്കലിന്റെതായാല്‍ ഭിന്നതകളുടെ മതില്‍ കെട്ടുകള്‍ തകര്‍ത്തെറിയാമെന്ന് സംഗമം ആഹ്വാനം ചെയ്തു.

കെ.എന്‍ എം മര്‍കസുദഅവ ജന: സെക്രടറി സി.പി. ഉമര്‍ സുല്ലമി ഇഫ്താര്‍ സന്ദേശം നല്കി. ഡോ. ഇ.കെ. അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അഹ്മദ് ദേവര്‍ കോവില്‍, അഡ്വ.പി.എം.എ സലാം, എം.കെ രാഘവന്‍ എം.പി, പി.മോഹനന്‍ മാസ്റ്റര്‍,

പി.ടി.എ.റഹീം എം.എല്‍.എ, എം.പി അബ്ദുല്‍ ഗഫൂര്‍, അഡ്വ. കെ.പി. നൗഷാദലി, ഉമ്മര്‍ പാണ്ടികശാല, കെ. സജ്ജാദ്, ശിഹാബ് പൂകോട്ടൂര്‍, എ. സജീവന്‍, പി.കെ. പാറക്കടവ്, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഡ്വ. പി.എം നിയാസ്, കെ.എം അഭിജിത്, ഡോ.കെ. മെയ്തു, സി. ദാവൂദ്, അഹ്മദ് പുന്നക്കല്‍, കമാല്‍ വരദൂര്‍, കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, എന്‍.എം. ജലീല്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, ഫാത്തിമ തഹലിയ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *