കൊച്ചി: നവാഗതനായ സൂരജ് സൂര്യ സംവിധാനം ചെയ്ത് കഥ തിരക്കഥ രചന നടത്തിയ പാനിക്ക് ഭവാനി എന്ന ഹൊറര്‍ സിനിമ 4കെപ്ലസ് മൂവീസ്. കോം (4kplus movies.com)എന്ന ഓ ടി ടി യില്‍ പ്രദര്‍ശനം തുടങ്ങി. സ്വന്തം ഓ ടി ടി പ്ലാറ്റ്‌ഫോമിലൂടെ താന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ആക്കുന്ന ലോകത്തിലെ ആദ്യത്തെ സംവിധായകനാണ് സൂരജ് സൂര്യ. ചിത്രത്തില്‍ നായകനായി അഭിനയിച്ച സൂരജ് സൂര്യ സിനിമയിലെ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നു. ആ ഗാനം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ലക്ഷക്കണക്കിന് ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. സൂരജ് സൂര്യ, സംവിധായകന്‍ വിനയന്റെ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മാരാരുടെ വേഷത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വെബ് സീരീസുകളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തതിന് ശേഷമാണ് ആദ്യ സിനിമ സംവിധാനം ചെയ്തത്.



കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് ഫാമിലിയുടെ കഥയാണ് പാനിക് ഭവാനി എന്ന ചിത്രം പറയുന്നത്. ഇതില്‍ തമിഴ് മലയാളം ഭാഷകള്‍ ഇടകലര്‍ന്ന് സംസാരിക്കുന്നു. ഒരു മലയാള ഗാനത്തിന് പുറമേ തമിഴ് ഗാനവും ഉണ്ട്. അപ്രതീഷിതമായ ഒരു ട്വിസ്റ്റ് ആണ് സിനിമയില്‍ ഉള്ളത്. രാജശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ ഡി യോ പി നൗഷാദ് ചെട്ടിപ്പടി. എഡിറ്റിങ് അരുണ്‍ കൃഷ്ണ. കളറിംഗ് അര്‍ജുന്‍ അജിത്ത്. ആര്‍ട്ട് അര്‍ജുന്‍ രാവണ. ബിജി എം രാകേഷ് കേശവ്. സൗണ്ട് എഞ്ചിനീയര്‍ ബിജിഎം, പി ആര്‍ ഒ എം കെ ഷെജിന്‍. ആര്‍ ആര്‍ മിക്‌സ് ഷാജി അരവിന്ദ് സാഗര്‍.