തിരുവനന്തപുരം: യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും വീട് കയറി ആക്രമണം നടത്തി. വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല അയിരൂര്‍ ഹരിഹരപുരം സ്വദേശി നന്ദുവിനും മാതാവ് ശാലിനി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണം നടന്നത്.
വര്‍ക്കല രാമന്തളി സ്വദേശിനിയായ പെണ്‍കുട്ടിയും ബന്ധുക്കളുമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്. മതം മാറി വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് യുവാവിന്റെ മാതാവ് ശാലിനി നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞതോടെയാണ് പിന്മാറിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. ആക്രമണത്തില്‍ വീട്ടുപകരണങ്ങള്‍ തകര്‍ന്നു. കേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഉള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Very interesting topic, thank you for putting up.Raise blog range