ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ബോഡി യോഗവും സെന്റര്‍ അങ്കണത്തില്‍ വെച്ചു നടന്നു. സംഗമം ഇസ്‌ലാഹി സെന്റര്‍ ഡയറക്റ്റര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉദ്ഘാടനം ചെയ്തു. റമദാനിലൂടെ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പ്രാര്‍ഥനകള്‍ കൊണ്ടും ദൈവസ്മരണകൊണ്ടും രാപ്പകലുകള്‍ ധന്യമാക്കണമെന്നും ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി പറഞ്ഞു.
ജീവിതത്തില്‍ നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാവുകയും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യുക. തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്റെ ധനത്തില്‍ നിന്നും ദൈവീക മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വിശ്വാസികള്‍ ഉത്സാഹിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ അവസാനത്തോടടുക്കുമ്പോള്‍, കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് വിലയിരുത്തുകയും പോരായ്മകള്‍ തിരുത്തി അവസാന ദിനങ്ങളെ കൂടുതല്‍ കര്‍മ്മോല്‍സുകമാക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം. കഴിഞ്ഞുപോയ ദിനങ്ങളിലെ പോരായ്മകളെ ഓര്‍ത്ത് നിരാശരാവാതെ വരുംദിനങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ തയ്യാറായാല്‍ റമദാനിനെ സന്തോഷത്തോടെ യാത്രയാക്കാന്‍ നോമ്പുകാരന് സാധിക്കുമെന്ന് സംഗമത്തില്‍ സംസാരിച്ച സെന്റര്‍ ഡയറക്റ്റര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംരി പറഞ്ഞു.
സാമ്പത്തിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അല്ലാഹുവിന്റെ ഔദാര്യമായി തനിക്ക് ലഭിച്ച സമ്പത്തില്‍ നിന്നും സകാത്തിന്റെ വിഹിതം അതിന്റെ അവകാശികള്‍ക്ക് കൃത്യമായി നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഇസ്‌ലാഹി സെന്റര്‍ പ്രബോധകന്‍ ശമീര്‍ സ്വലാഹി ഓര്‍മ്മിപ്പിച്ചു.
ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷക്കീല്‍ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സലാഹ് കാരാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബഷീര്‍ വള്ളിക്കുന്ന്, അബ്ദുസ്സലാം ചെമ്മല, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍, അന്‍വര്‍ അബ്ദുറഹ്മാന്‍, മന്‍സൂര്‍ കെ. സി എന്നിവര്‍ സംസാരിച്ചു. ജരീര്‍ വേങ്ങര സ്വാഗതവും അബ്ദുല്‍ ജലീല്‍ സി എച്ച് നന്ദിയും പറഞ്ഞു.