ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയില്‍ വരാല്‍ മത്സ്യക്കുഞ്ഞങ്ങളെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകന്‍ മംഗലാട് പുതുശ്ശേരി കുഞ്ഞബ്ദുള്ളയുടെ പടുതാകുളത്തില്‍ നിക്ഷേപിച്ച് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പഞ്ചായത്തിലെ 12ഓളം കര്‍ഷകര്‍ക്കാണ് വാര്‍ഷിക പദ്ധതി പ്രകാരം പോഷക ഗുണമുള്ളതും പ്രതിരോധ ശേഷിയുമുള്ള വരാല്‍ ( കൈച്ചില്‍) നല്‍കിയത്. മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അമോണിയ പോലുള്ള മാരക വിഷം കലരാത്ത മത്സ്യത്തെ ജനങ്ങള്‍ക്ക് നല്‍കി ആരോഗ്യം സംരക്ഷിക്കാനും മത്സ്യകര്‍ഷകരുടെ വരുമാനം വാര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ ,വികസ സമിതി കണ്‍വീനര്‍ അക്കരോല്‍ അബ്ദുള്ള, ഫിഷറീസ് കോഡിനേറ്റര്‍ സുധിന , അസീസ് മഞ്ചക്കണ്ടി , പ്രജിത്ത് ആര്‍, അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.