ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30% നിരക്ക് ഇളവ്

Thiruvananthapuram

തിരുവനന്തപുരം: കെ എസ് എസ് ആര്‍ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പവും അനധികൃതമായി സ്വകാര്യ സര്‍വ്വീസുകള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് സര്‍വീസ് നടത്തുന്നതായി പരാതികളുണ്ട്. ഇത്തരം സര്‍വ്വീസുകള്‍ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെ എസ് എസ് ആര്‍ ടി ബസുകള്‍ക്ക് മുന്‍പായി സര്‍വ്വീസ് നടത്തുന്നതിനാല്‍ കനത്ത നഷ്ടമാണ് വരുത്തുന്നത്.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തിലും അധികമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റര്‍ മുകളിലായി പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 30 % നിരക്ക് ഇളവ് കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *