കോഴിക്കോട്: വിപണിയില്‍ പത്താം വര്‍ഷത്തിലെത്തിയതിന്റെ ഭാഗമായി ഹൈ ലൈഫ് ടി എം ടി ഏറ്റവും ഗുണമേന്മയോട് കൂടിയുള്ള 550 XD TMT ബാറുകള്‍ ഇറക്കിയതായി കമ്പനി സാരഥികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതി നൂതന സാങ്കേതിക വിദ്യാ സംവിധാനങ്ങളോട് കൂടിയ തങ്ങളുടെ ഫാക്ടറിയിലൂടെ കേരള വിപണിയിലെ ഒന്നാം നമ്പര്‍ ഉല്പന്നം ഈ സമയത്ത് പുറത്തിറക്കുവാന്‍ ഹൈ ലൈഫിന് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ ഈ മേഖലയിലെ ഏറ്റവും പ്രധാന ബ്രാന്‍ഡായി ഹൈ ലൈഫ് ടി എം ടി മാറുവാന്‍ മുഖ്യമായും ഞങ്ങള്‍ക്ക് പിന്തുണ നല്കിയത് വിതരണക്കാരും ഉപഭോക്താക്കളുമാണ്. അതുകൊണ്ട് ഞങ്ങളുടെ ഡീലേഴ്‌സിന്റെ വ്യാപാരം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മാത്രം ക്ലെയന്റ് ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കൂടി ഈ പത്താം വാര്‍ഷികത്തില്‍ കമ്പനിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. തങ്ങളുടെ സാമൂഹിക സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത അംഗന്‍വാടികള്‍ക്കെല്ലാം പഠനോപകരണങ്ങ ളടങ്ങിയ സ്റ്റീല്‍ ബോയ് കിറ്റുകള്‍ വിതരണം ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു സ്‌കൂള്‍ കുട്ടികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതോടൊപ്പം തങ്ങളുടെ വരുംകാല നിയമനങ്ങളില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന നല്കുവാനും തീരുമാനിച്ചിട്ടുണ്ട്.
ഇത് കൂടാതെ കുട്ടികളില്‍ നല്ല സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തി ഹൈ ലൈഫിന്റെ ബ്രാന്‍ഡ് ഐക്കണ്‍ ആയിക്കൊണ്ട് തന്നെ ഒരു ജനകീയ കഥാപാത്രത്തെ (ങമ ൈഇീ)േ ഡിസൈന്‍ ചെയ്ത് ഇന്ന് പുറത്തിറക്കുകയാണെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ റിയാസ്, അബ്ദുള്‍ സമദ്, ഹമീദ്, അഫ്‌സല്‍, ബിസിനസ് ഡവലപ്പ്‌മെന്റ് ഹെഡ് സൈഫുദ്ദീന്‍, സെയില്‍ സ് ഹെഡ് ടി.കെ. ഹൈദരലി എന്നിവര്‍ പങ്കെടുത്തു.