ചൂടിന് കുറവുണ്ടാവില്ല വിഷു ചുട്ടുപൊള്ളും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത

News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് കുറവുണ്ടാകില്ല. വിഷു ചുട്ടുപൊള്ളുമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് നല്‍കുന്നു.

പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതര്‍ സ്‌റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ ഇന്നലെ 44.9 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും ചൂട് കൂടാന്‍ കാരണം.

18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *