നിര്‍മ്മാണ മേഖല സ്തംഭിച്ചു; ക്വാറി ക്രഷര്‍ സമരം പൂര്‍ണ്ണം

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ക്വാറി ക്രഷര്‍ മേഖലയില്‍ തുടങ്ങിയ പണിമുടക്ക് പൂര്‍ണ്ണം. സര്‍ക്കാരിന്റെ പുതിയ ക്വാറി നയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കുന്നതിന് നടപടി സ്വീകരിക്കുക, എന്‍.ജി ടി യിലെ ദൂര പരിധി കേസില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുക, സര്‍ക്കാര്‍ ഭൂമിയിലെ ഖനനാനുവാദം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ക്വാറി, ക്രഷര്‍ സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചത്.

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണ്ണമാണെന്ന് ജനറല്‍ കണ്‍വീനര്‍ എം കെ ബാബു പറഞ്ഞു. തിരുവനന്തപുരം കളിയാക്ക വിള, വിഴി ഞ്ഞം പൂവാര്‍, കള്ളിക്കാട്, അമരവിള, നെട്ട ചെക്ക്‌പോസ്റ്റുകള്‍,
കൊല്ലം ആര്യങ്കാവ്, വാളയാര്‍, ഗോവിന്ദപുരം ചെക്ക്‌പോസ്റ്റുകള്‍, മുത്തങ്ങ ചെക്ക്‌പോസ്റ്റ്, കാസര്‍കോഡ് മഞ്ചേശ്വരം എന്നീ ചെക്ക്‌പോസ്റ്റുകളില്‍ അന്യസംസ്ഥാനത്തു നിന്നും വന്ന ടിപ്പര്‍, ടോറസ്സ് വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു.

സമരം തുടര്‍ന്നാല്‍ രണ്ടുദിവസത്തിനകം ഹൈവേ വര്‍ക്ക് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിലയ്ക്കും. കോഴിക്കോട്ടെ അദാനിയുടെ ക്രഷര്‍ നാളെ ക്വാറി, ക്രഷര്‍ ഉടമകള്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിക്കും. നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് സംസ്ഥാന ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം കെ ബാബു, ചെയര്‍മാന്‍ എ എം യൂസഫ് എക്‌സ് എം എല്‍ എ എന്നിവര്‍ പറഞ്ഞു.