എം ജി സര്‍വകലാശാല വി എം ആര്‍ എഫ് ഡി യു സഹകരണത്തിന് ധാരണ

News

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയും തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡീംഡ് സര്‍വകലാശാലയും (വി എം ആര്‍ എഫ് ഡി യു) തമ്മില്‍ സഹകരണത്തിന് ധാരണയായി. എം ജി സര്‍വകലശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാറും വി എം ആര്‍ എഫ് ഡി യു രജിസ്ട്രാര്‍ ഡോ. ബി ജയകറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

എം ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, വി എം ആര്‍ എഫ് ഡി യു വൈസ് ചാന്‍സലര്‍ ഡോ. പി കെ സുധീര്‍, റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ് എ വി സത്യമൂര്‍ത്തി, ഐ ഐ ഇ ഡയറക്ടര്‍ ഡോ. എ നാഗപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അധ്യാപന, ഗവേഷണ മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായി സംയുക്ത ഗവേഷണ പരിപാടികള്‍, ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, പേറ്റന്റ് നടപടികള്‍, അധ്യാപകരുടെയും ഗവേഷകരുടെയും കൈമാറ്റം, വിദ്യാര്‍ഥികളുടെ സന്ദര്‍ശനം തുടങ്ങിവ ലക്ഷ്യമിടുന്നതായി പ്രഫ. സാബു തോമസ് പറഞ്ഞു.