കേരള; സെനറ്റ് ഇലക്ഷന്‍ ബാലറ്റ് സുതാര്യത ഉറപ്പ് വരുത്തണം: കെ യു ടി ഒ

Thiruvananthapuram

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഇലക്ഷനിലെ ബാലറ്റ് സുതാര്യതയും രഹസ്യസ്വഭാവവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് ഓര്‍ഗനൈസഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. സെനറ്റ് ഇലക്ഷനിലെ രഹസ്യസ്വഭാവത്തെ കുറിച്ച് കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് ഇലക്ഷനിലെ ഇത്തരം പ്രവണത ചൂണ്ടി കാണിച്ച് കോടതിയെ സമീപിക്കുകയും ഇലക്ഷന്‍ ബാലറ്റ് മുഴുവന്‍ ഇടകലര്‍ത്തിയ ശേഷം മാത്രം വോട്ടര്‍ക്ക് നല്‍കാവൂ എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന് സമാനമായ കുസറ്റിലെ കേസ് കോടതിയുടെ പരിഗണയിലാണ്.

എം ജി യൂണിവേഴ്‌സിറ്റിയിലെ കോടതി വിധിക്ക് അനുസൃതമായി കേരളയിലും ബാലറ്റിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.യു.ടി.ഒ വൈസ് ചാന്‍സലറെ സമീപിച്ചിട്ടുള്ളത്.