നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിൽ വ്യാപാരികൾ ധർണ്ണ നടത്തി

Thiruvananthapuram

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകരയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ ധർണ്ണ നടത്തി. വ്യാപാരികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ‘ നെയ്യാറ്റിൻകര ബസ്റ്റാൻ്റ് ജംഗ്ഷനിലെ വ്യാപാരഭവനുമുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരസഭയ്ക് മുൻപിൽ ധർണ്ണ നടത്തി.

വഴിയോര കച്ചവടങ്ങളും വാഹനങ്ങളിൽ കൊണ്ടു നടന്നുള്ള കച്ചവടവും നിയന്ത്രിക്കുക, വ്യാപാര ലൈസ്സൻസ് എടുക്കുന്നതിന് വേണ്ടി കച്ചവടക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, പ്ലാസ്റ്റിക് കവറിൻ്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നതിൽ നിന്ന് പിൻമാറി പ്ലാസ്റ്റിക് നിർമ്മാണ ഫാക്ടറികളെ നിരോധിക്കണമെന്നു തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള ധർണ്ണാ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ബാലരാമപുര ഇ.എം. ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വെള്ളറടരാജേന്ദ്രൻ ഉൽഘാടനം ചെയ്തു.

ജില്ലാസെക്രട്ടറി മഞ്ചത്തലസുരേഷ് സ്വാഗതം ആശംസിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് പാറശ്ശാല ശിവപ്രസാദ്, ഉദിയൻകുളങ്ങര ശ്രീകുമാർ, ബാലരാമപുരംസുധീർ ‘ അരുൺ സരയു , പെരുമ്പഴുതൂർ ഗോപൻ ആൻ്റണി അലൻ, ഷബീർഎന്നിവർ സംസാരിച്ചു.

ശ്രീധരൻ നായർ, കാട്ടാക്കട സന്തോഷ്, കാഞ്ഞിരകുളം അനിൽ, വൈ.എസ്.കുമാർ, വിഷ്ണു ഗോപൻ ചായ്ക്കോട്ടു കോണം രതീഷ്എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.