തിരുവനന്തപുരം: ഓരോ ഫയലും ജീവിതമാണെന്നാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കി അധികാരത്തില്‍ വന്ന പിണറായി വിജയന്‍ തന്റെ ഭരണത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മിതിക്കുന്നു. സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുകയാണെന്നും സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളൊന്നും താഴെതട്ടില്‍ എത്തുന്നില്ലെന്നും മുഖ്യമന്ത്രി പരിതപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യന്ത്രിയുടെ വിമര്‍ശനം.
ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയും. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഏഴുവര്‍ഷമായി. ഇക്കാലയളവിലെ അനുഭവമാണ് പറയുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ തുറന്ന് പറച്ചില്‍.