ആലപ്പുഴ: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും ജില്ലയിലെ ഇമാമുകളെ ആദരിക്കലും നടത്തി. പരിപാടിയോടനുബന്ധിച്ച് പ്രഗല്‍ഭ മതപണ്ഡിതനും വാഗ്മിയുമായിരുന്ന വയലത്തറ മുഹമ്മദുകുഞ്ഞ് മൗലവിയുടേയും ജമാഅത്ത് കൗണ്‍സില്‍ നേതാവായിരുന്ന അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് സാഹിബിന്റേയും അനുസ്മരണവും സംഘടിപ്പിച്ചു.


കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ യോഗത്തിന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അദ്ധ്യക്ഷത വഹിച്ചു. ഇഫ്താര്‍ സംഗമം അഡ്വ. എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. അസ്സയിദ് അബ്ദുള്ള ദാരിമി അല്‍ ഹൈദ്രൂസി മുഖ്യപ്രഭാഷണം നടത്തി. പി പി ചിത്തരഞ്ജന്‍ എം എല്‍ എ, എച്ച് സലാം എം എല്‍ എ, മുന്‍മന്ത്രി ജി സുധാകരന്‍, അഡ്വ. ബാബുപ്രസാദ്, എ എം നസീര്‍, എം എച്ച് ഷാജി, കമാല്‍ എം മാക്കിയില്‍, ഹക്കിം പാണാവള്ളി, നസീര്‍ പുന്നയ്ക്കല്‍, ഡോ. എ പി നൗഷാദ്, അലിയാര്‍ എം മാക്കിയില്‍, സി സി നിസാര്‍, നിസാര്‍ കോതങ്ങനാട്, അഡ്വ. ഷുക്കൂര്‍, പി എ ഷിഹാബുദ്ദീന്‍ മുസ്ല്യാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ ഷാനവാസ്, ബി അജേഷ്, അഡ്വ. റീഗോരാജ്, ബി നസീര്‍, എന്നിവര്‍ സംസാരിച്ചു. സലാം ചാത്തനാട് സ്വാഗതവും കെ എച്ച് എം ഹസ്സന്‍ നന്ദിയും പറഞ്ഞു.