കേരളത്തില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്നത് 10,331 പേര്‍

Kerala

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നും ഇത്തവണ ഹജ്ജിനു പോകാന്‍ അനുമതി ലഭിച്ചത് 10,331 പേര്‍ക്ക്. മൊത്തം 19,524 അപേക്ഷകളാണ് ഓണ്‍ലൈന്‍ ആയി ലഭിച്ചത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് 10331 പോരെ ഇതില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതില്‍ പൊതുവിഭാഗത്തില്‍ 6094 പേരും സ്ത്രീകള്‍ മാത്രമായുള്ള വിഭാഗം (45 വയസ്സിന് മുകളില്‍) 2807, 70 വയസ്സിന് മുകളില്‍ 1430 എന്നിങ്ങനെയാണ് തെരഞ്ഞെടുത്തത്. സ്ത്രീകള്‍ മാത്രമായി പോകുന്നവരില്‍ (മഹ്‌റം ഇല്ലാത്ത) പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളവരാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് യാത്ര പുറപ്പെടല്‍ കേന്ദ്രങ്ങളാണുണ്ടാവുക.