ഗള്‍ഫില്‍ ചെറിയപെരുന്നാള്‍ ആഘോഷം

Gulf News GCC

ദുബൈ: റമദാന്‍ 29 പൂര്‍ത്തിയാക്കി ഒമാന്‍ ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഒമാനില്‍ കേരളത്തിനൊപ്പം ശനിയാഴ്ചയാണ് പെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്.

അതിരാവിലെ തന്നെ വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും എത്തി. യു.എ.ഇയില്‍ രണ്ട് ഈദ് ഗാഹുകളാണ് മലയാളികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഷാര്‍ജയില്‍ ഹുസൈന്‍ സലഫിയും ദുബൈയില്‍ അബ്ദുസ്സലാം മൗലവി മോങ്ങവും നമസ്‌കാരത്തിന് നേതൃത്വം നല്‍കി. രാജ്യത്തെ വിവിധ പള്ളികളില്‍ രാവിലെ ആറു മണിക്കു ശേഷം ഈദ് നമസ്‌കാരം നടന്നു.