ദുബൈ: പെരുന്നാള്‍ അവധി ആഘോഷിക്കവെ ദുരന്തം. മലയാളി യുവാവ് മരിച്ചു. യു.എ.ഇയിലെ ഖോര്‍ഫക്കാനിലാണ് ബോട്ടപകടത്തില്‍പ്പെട്ട് മലയാളി മരിച്ചത്. കാസര്‍ക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ 38 ആണ് മരിച്ചത്. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.
