മൊബൈല്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

Kerala

തിരുവല്വാമല: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തുവീട്ടില്‍ ആദിത്യശ്രീ (എട്ട്) ആണ് മരിച്ചത്. തിരുവല്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ.

മൊബൈല്‍ ഫോണില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. വീട്ടില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികളും പറഞ്ഞു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം അശോകനാണ് കുട്ടിയുടെ പിതാവ്. മാതാവ് തിരുവല്വാമല സര്‍വിസ് കഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യ.