കൊച്ചി: തനത് നെല്‍ വിത്തുകളുടെ കാവലാളായ പദ്മശ്രീ ചെറുവല്‍ രാമനെ കൊച്ചില്‍ റോട്ടറി ടൈറ്റന്‍സ് ആദരിക്കുന്നു. നെല്ലാദരം എന്ന് പേരിട്ടിരിക്കുന്ന പരിപാടി മെയ് ഒന്നിന് വൈകിട്ട് 5.30ന് രാമവര്‍മ്മ ക്ലബ്ബ് സെന്റിനറി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ റോട്ടറി കൊച്ചിന്റെ ടൈറ്റന്‍സ് വൊക്കേഷണല്‍ സര്‍വീസ് അവാര്‍ഡ് നല്‍കി ചെറുവയല്‍ രാമനെ ആദരിക്കും.
മണ്ണിനെ തൊട്ട് അന്നം വിളയിക്കുന്ന ചെറുവയല്‍ രാമനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം കെ രാമദാസ് തയ്യാറാക്കിയ നെകല്‍-നെല്ല് മനുഷ്യന്റെ കഥ എന്ന ദൃശ്യാവിഷ്‌കാരത്തിന്റെ പ്രഥമ പ്രദര്‍ശനവും ഉണ്ടാകും. നമ്മുടെ വരും തലമുറകള്‍ക്ക്് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിത കഥയാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ എം കെ രാമദാസ് ജനങ്ങളോട് പറയുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍, വിദ്യാഭ്യാസ വിദഗ്ധ ഡോ ഇന്ദിര രാജന്‍, സാഹിത്യകാരനായ സന്തോഷ് എച്ചിക്കാനം, മാധ്യമപ്രവര്‍ത്തകന്‍ യു പ്രദീപ്, സാമൂഹ്യ പ്രവര്‍ത്തക പൂര്‍ണ്ണിമ തുടങ്ങിയവര്‍ ഇവിടെ നടക്കുന്ന ചടങ്ങില്‍ ചെറുവയല്‍ രാമനുമായി സംവദിക്കും.
വയനാടിന്റെ താളം ഉള്ളിലേറ്റുന്ന ഇരുതി കലക്ടീവിന്റെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ ഉരുവെടുത്ത ഇരുതികള്‍ മലയാള ഭാഷയുടെ സംസ്‌കാരത്തിന്റെ ചരിത്രപരമായ സ്വത്വം തേടുകയാണ് ഈ പാട്ടിലൂടെ. നെല്ലറിവുകള്‍ നേടി ഇരുതികള്‍ ആസ്വദിച്ച് ഒരു സായാഹ്നത്തെ സമ്പന്നമാക്കാന്‍ കൊച്ചിന്‍ റോട്ടറി ടൈറ്റന്‍സ് ഒരുക്കിയ അവസരം പ്രയോജനപ്പെടുത്താന്‍ റോട്ടറി ടെറ്റന്‍സ് പ്രസിഡന്റ് പി ബി വിജയഭാസ്‌കറും സെക്രട്ടറി ക്യാപ്ടന്‍ രമേശ് കൃഷ്ണയും അഭ്യര്‍ത്ഥിച്ചു.