മാന്നാനം സുരേഷ് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ്

Kottayam

കോട്ടയം: രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡണ്ടായി മാന്നാനം സുരേഷിനെ (ഏറ്റുമാനൂര്‍) തെരഞ്ഞെടുത്തു. നിലവില്‍ യു ഡി എഫ് ഘടകക്ഷിയാണ് രാഷ്ട്രീയ ജനതാദള്‍. ഫിലിം കോ:ഡയറക്ടര്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് പേഷ്യന്റ് കോഡിനേറ്റര്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ലീഡര്‍, വിദ്യാര്‍ത്ഥി യുവജനതാദള്‍ മാന്നാനം യൂണിറ്റ് പ്രസിഡണ്ട്, വിദ്യാര്‍ത്ഥി യുവജനതാദള്‍ അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, വിദ്യാര്‍ത്ഥി ജനതാദള്‍ ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി. പ്രസിഡന്റ്. യുവജനതാദള്‍ ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി. പ്രസിഡന്റ്. വിദ്യാര്‍ത്ഥി ജനതാദള്‍ കോട്ടയം ജില്ല സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി. സംസ്ഥാന വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ ജോയിന്‍ സെക്രട്ടറി, സെക്രട്ടറി, യുവജനതാ ദള്‍ കോട്ടയം ജില്ല ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കോട്ടയംജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ കമ്മിറ്റി അംഗം, ജനതാദള്‍ സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത ഭാരതം പത്രം, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്നപത്രം, എന്നീ പബ്ലിക്കേഷനുകളുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറും കുടിയാണ് സുരേഷ്.
കോട്ടയം, ഏറ്റുമാനൂര്‍, അതിരമ്പുഴ മാന്നാനം കൊക്കപ്പള്ളില്‍ വീട്ടില്‍ കെഎം പവിത്രന്‍ന്റെയും സാവിത്രി പവി ത്രന്റെയും മൂത്ത പുത്രനാണ്. ഭാര്യ ഷീജാ സുരേഷ് (അസോസിയേറ്റ് പ്രൊഫസര്‍ ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജ്, വെഞ്ഞാറമൂട് ) മക്കള്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളായ സവിധന്‍ സുരേഷ്, സരിധന്‍ സുരേഷ്.