രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്ത ‘നീരജ’ എന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ പുറത്തിറങ്ങി

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

എം കെ ഷെജിന്‍

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. ലുലു മാളിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചാണ് ഓഡിയോ റിലീസ് ചെയ്തത്. ടിസീരീസ് മ്യൂസിക് ആണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്.

നീരജയായി ശ്രുതി രാമചന്ദ്രന്‍ എത്തുന്ന ചിത്രത്തില്‍ ഗുരു സോ മസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹൃദയം ഫെയിം കലേഷ് രാമാനന്ദ്,രഘുനാഥ് പാലേരി, അഭിജശിവ കല,സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍കുമാര്‍,ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റതാരങ്ങള്‍. ഒരു ഫാമിലി ഡ്രാമ സസ്‌പെന്‍സ് ചിത്രമാണ് നീരജ.

ഒരു ഫീല്‍ ഗുഡ് ഫാമിലി മൂവി ആണ് നീരജ. പ്രണയത്തിനും സെക്‌സിനും നടുവില്‍ നൂല്‍ പാലത്തിലൂടെ ഉള്ള ഒരു യാത്രയാണ് നീരജയുടെ ജീവിതം.സഹ താരങ്ങളോടൊപ്പം അതിശക്തമായ പെര്‍ഫോമന്‍സ് ആണ് മധുരം എന്ന് ചിത്രത്തിനു ശേഷം ശ്രുതി രാമചന്ദ്രന്‍ നീരജയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രമേഷ് റെഡി ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.കന്നട സിനിമയില്‍ ഏഴോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച രമേശ് റെഡ്ഡിയുടെ ആദ്യ മലയാള ചിത്രമാണിത്.

ക്യാമറ രാഗേഷ് നാരായണന്‍. എഡിറ്റിംഗ് അയ്യൂബ് ഖാന്‍. ഗാനരചന വിനായക് ശശികുമാര്‍. കവിത രമ്യത്ത് രാമന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. മ്യൂസിക് ഡയറക്ടര്‍ സച്ചിന്‍ ശങ്കര്‍മന്നത്ത് എ ആര്‍ റഹ്മാന്റെ അസോസിയേറ്റ് ആയിരുന്നു. പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ എന്‍ ജെ നന്ദിനി ആദ്യമായി സിനിമയില്‍ പാടുന്നു.ബി ജി എം ബിപിന്‍ അശോക്.കല മനു ജഗത്ത്.മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍. കോസ്റ്റുംസ് ബ്യൂസി ബേബി ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജീവ് പുതുപ്പള്ളി.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭി ആനന്ദ്.അസോസിയറ്റ് ഡയറക്ടര്‍ നിധീഷ് ഇരിട്ടി. സ്റ്റില്‍സ് രാകേഷ് നായര്‍.

ഷേക്‌സ്പിയര്‍ എം എ മലയാളം,സെയ് (തമിഴ്), സാരഥി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥ സംഭാഷണം രചിച്ച് രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.