ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമായ പെരുംജീരകത്തിന് വളരെയേറെ ഗുണങ്ങളുണ്ട്. ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്ന ശീലങ്ങളില്‍ ഒന്നായിരുന്നു. ഇന്ന് പല വീടുകളിലും ഈ ശീലം ഇല്ലാതായി. പെരുംജീരകം വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇവയ്ക്കുണ്ട്.
കലോറി നന്നേ കുറവാണ് പെരുംജീരകത്തില്‍. ഉയര്‍ന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാല്‍ നിറഞ്ഞതുമാണ്. വിറ്റാമിന്‍ സി, ഇ, കെ എന്നിവയും കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
പെരുംജീരകം ഭക്ഷണത്തിനു ശേഷമുള്ള മറ്റ് വിത്തുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്ന അളവില്‍ നൈട്രൈറ്റുകള്‍ അടങ്ങിയിട്ടുണ്ട് എന്ന് പഠന ഫലങ്ങള്‍ കാണിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കും. നൈട്രൈറ്റുകള്‍ ഹൃദയത്തിന്റെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അവയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും വിശ്രമിക്കുകയും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പെരുംജീരകം ആന്‍ജിയോജെനിസിസ് അല്ലെങ്കില്‍ മുമ്പുണ്ടായിരുന്നവയില്‍ നിന്ന് പുതിയ രക്തക്കുഴലുകളുടെ രൂപീകരണത്തിനും സഹായിക്കുന്നു. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. പെരുംജീരകത്തിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്. ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെരുംജീരകം നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ സാധാരണയായി ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് പഞ്ചസാരയുടെ വര്‍ദ്ധനവ് ഒഴിവാക്കാന്‍ സഹായിക്കുക ചെയ്യുന്നു. പെരുജീരക വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്.
വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ പെരുംജീരകം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അമിത വിശപ്പ് നിയന്ത്രിക്കാന്‍ പെരുംജീരകം സഹായിക്കും. ഒരു സ്പൂണ്‍ പെരുംജീരകത്തില്‍ 20 കലോറിയും ഒരു ഗ്രാം പ്രോട്ടീനും രണ്ട് ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള രോഗികളില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിന്‍ പെരുംജീരകത്തില്‍ സമ്പുഷ്ടമാണ്. പെരുംജീരകത്തില്‍ ഉയര്‍ന്ന അളവിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കും.