കല്പറ്റ: സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കായി സംഘടിപ്പിച്ച പഠന ക്ലാസ് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷങ്ങള്‍ ചിലവഴിച്ച് ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ അതിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കണമെന്നും വെറും ഒരു ടൂറായി കാണരുതെന്നും ഹജ്ജ് സ്വീകാര്യമാകാന്‍ ശ്രമിക്കണമെന്നും ഉല്‍ബോധിപ്പിച്ചു. വൈസ് പ്രസിഡന്റ് എം ഹസന്‍ മുസ് ലിയാര്‍ അധ്യക്ഷനായി. സ്വാലിഹ് അന്‍വരി ക്ലാസിന് നേതൃത്വം നല്‍കി. എസ്.എം.എഫ് ജില്ലാ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, ജഅഫര്‍ ഹൈതമി, അഷ്‌റഫ് ഫൈസി പനമരം, അഷ്‌റഫ് ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്, ഉസ്മാന്‍ കാഞ്ഞായി, െ്രെടനര്‍മാരായ മുസ്തഫ ഹാജി മുട്ടില്‍, മൊയ്തുട്ടി മില്ലുമുക്ക്, അബൂബക്കര്‍ മുണ്ടേരി, ഇസ്മായില്‍ മുസ് ലിയാര്‍ അബൂബക്കര്‍ കല്‍പ്പറ്റ, മുഹമ്മദ് സ്വലിഹ് അന്‍വരി ചേകന്നൂര്‍, പി ഇബ്രാഹീം ദാരിമി കോട്ടത്തറ സംസാരിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ കമ്മറ്റി പ്രസിധീകരിച്ച ഹജ്ജ് ഗൈഡും മജ്മൂഉല്‍ ഫവാഇദ് ഗ്രന്ഥവും ഹാജിമാര്‍ക്ക് നല്‍കി. സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.
